ലോകമയക്ക‍ുമര‍ുന്ന് വിര‍ുദ്ധ ദിനം
 
അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ആരോഗ്യ രംഗത്ത് മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇവ ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാനുള്ള തോന്നലുണ്ടാവുക സാധാരണമാണ്. ക്രമേണ ജീവിതം തന്നെ ലഹരിമരുന്നിനെ ആശ്രയിച്ചാകും. ലഹരിമരുന്ന് കിട്ടാന്‍ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊണ്ടു ചെന്നെത്തിക്കും......മുന്‍കരുതല്‍ പ്രധാനം: കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരി മരുന്നിനെ കുറിച്ച് സമഗ്രമായ ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു. മാനസികരോഗം മുതല്‍ മരണംവരെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരി മരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്. തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇവ മനസ്സിന്റെ താളംതെറ്റിച്ച് മാനസികവൈകല്യത്തിലേക്ക് നയിക്കും. മനോവിഭ്രാന്തി, വിഷാദരോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവ ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ലൈംഗിക ബലഹീനത, ഉറക്കക്കുറവ്, അപസ്മാരം, ഉത്കണ്ഠ എന്നിവയും ലഹരിമരുന്ന് ശീലക്കാരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്.

1. ലോക മയക്കുമരുന്ന് വിരുദ്ധ ദിനമെന്നാണ് ?
ജൂൺ 25
ജൂൺ 26
2. പുകയിലയിൽ അടങ്ങിയ വിഷ വസ്തു?
നിക്കോട്ടിൻ
കഫീൻ
3. ഏതു വർഷം മുതലാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചു തുടങ്ങിയത്?
1997
1987
4. കേരളത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ?
ദിശ
വിമുക്തി മിഷൻ
5. "മദ്യത്തിലൊളിഞ്ഞിരിക്കുന്ന ദുർഭ‍ൂതമെ, നിനക്ക് മറ്റു പേരൊന്നുമില്ലെങ്കിൽ നിന്നെ ഞാൻ ചെകുത്താനെന്ന് വിളിക്കും " . ആരുടേതാണീ വാക്കുകൾ?
ഷേക്സ്പിയർ
ഗാന്ധിജി
6. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?
എറണാകുളം
കോട്ടയം
7.. "കൊലയാളി മരുന്ന് " എന്നറിയെപെടുന്ന മയക്കുമരുന്ന് ?
കറുപ്പ്
ബ്രൗൺ ഷുഗർ
8. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല ?
കാസർഗോഡ്
കണ്ണൂർ
9. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ?
എഥനോൾ
പ്രൊപനോൾ
10. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ ?
മെഥനോൾ
പ്രൊപനോൾ
11. ബാർലിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം?
ബിയർ
വിസ്കി
12. മുന്തിരിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മദ്യം?
ബിയർ
ബ്രാൻഡി
13. ആൽക്കഹോൾ എന്ന പദം രൂപം കൊണ്ടത് ഏത് രാജ്യത്താണ് ?
അറേബ്യ
ഇംഗ്ലണ്ട്
14. "ഗഞ്ചാ സെെക്കോസിസ് " എന്ന രോഗത്തിന് കാരണമായ മയക്കുമരുന്ന്?
കഞ്ചാവ്
ബ്രൗൺ ഷുഗർ
15. "മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കുടിക്കരുത് " എന്ന് പറഞ്ഞതാര് ?
ശ്രീനാരായണ ഗുരു
അയ്യങ്കാളി
16. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്നു?
കരൾ
വൃക്ക
17. അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗമേതാണ്?
സീറോസിസ്
തളർവാതം
18. പുകയില വിരുദ്ധ ദിനം എന്ന്?
മേയ് 31
ജൂൺ 26.
19. മദ്യപാനം ഒരു രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന?
UNESCO
WHO
20. വിമുക്തി മിഷന്റെ brand ambassador ആയ പ്രശസ്ത ക്രിക്കറ്റർ?
സച്ചിൻ ടെണ്ടുൽക്കർ
വിരാട് കോഹ് ലി
0
{"name":"ലോകമയക്ക‍ുമര‍ുന്ന് വിര‍ുദ്ധ ദിനം", "url":"https://www.quiz-maker.com/QJJTP1X9","txt":"1. ലോക മയക്കുമരുന്ന് വിരുദ്ധ ദിനമെന്നാണ് ?, 2. പുകയിലയിൽ അടങ്ങിയ വിഷ വസ്തു?, 3. ഏതു വർഷം മുതലാണ് ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചു തുടങ്ങിയത്?","img":"https://www.quiz-maker.com/3012/images/ogquiz.png"}